ആന്‍ഡ്രോയ്ഡ് ഫോണ്‍ വല്ലാതെ സ്ലോ ആകുന്നുണ്ടോ?; സ്‌പേസ് ലാഭിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കാതിരിക്കാം

ഫോണ്‍ സ്‌പേസ് വല്ലാതെ നിറയുന്നതോടെ ഫോണിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പതുക്കെയാകുന്നത് വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു കാര്യമാണ്. നമ്മുടെ ശരാശരി ഫോണ്‍ ഉപയോഗത്തിനനുസരിച്ച് മെമ്മറി ഉള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ആയാല്‍പ്പോലും കൃത്യമായി അനാവശ്യ ഡാറ്റകള്‍ ക്ലിയര്‍ ചെയ്യാത്തതിനാല്‍ ഫോണ്‍ സ്ലോ ആകുന്നത് പലരുടേയും അനുഭവമാണ്. അതിനാല്‍ സ്‌പേസ് ലാഭിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മറക്കാതെ ചെയ്യാന്‍ ശ്രമിക്കാം.
വാട്ട്‌സ്ആപ്പിലേക്ക് കണ്ണുവേണം
നമ്മള്‍ ശരിയായി ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ സ്‌പേസിനെ കൊല്ലുന്ന വില്ലനായി വാട്ട്‌സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാറിയേക്കാം. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നെത്തുന്ന മീഡിയ ഫയല്‍സ് ചിലപ്പോള്‍ ഫോണില്‍ നിറയാന്‍ ഇടയുണ്ട്. ഗ്രൂപ്പുകളില്‍ നിന്ന് ഫയല്‍സ് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യാത്ത തരത്തില്‍ സെറ്റിംഗ്‌സ് മാറ്റുക. ഇടക്കിടെ വാട്ട്‌സ്ആപ്പ്-സെറ്റിംഗ്‌സ്- സ്റ്റോറേഡ് ആന്‍ഡ് ഡാറ്റ- മാനേജ് സ്‌റ്റോര്‍ എന്ന് ക്ലിക്ക് ചെയ്ത് ഓരോ ഫയലും കൃത്യമായി നോക്കി ആവശ്യമില്ലാത്തവ ക്ലിയര്‍ ചെയ്യുക.
ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കും ഗൂഗിള്‍ ഫയല്‍സ് ഉപയോഗിക്കുക
നിങ്ങളുടെ ഫോണ്‍ ഗ്യാലറി ഇടക്കിടെ ഒന്ന് പരിശോധിച്ചുനോക്കൂ. അനാവശ്യമായ നിരവധി ഡാറ്റ ചിലപ്പോള്‍ ഗ്യാലറിയില്‍ കാണും. ആവശ്യമില്ലാത്തവ കളഞ്ഞിട്ടും സ്‌പേസില്ലെന്നും ചില ഡാറ്റ എന്നന്നേക്കുമായി കളയാന്‍ തോന്നുന്നില്ലെന്നും കരുതുന്നവര്‍ ഗൂഗിള്‍ ഫയല്‍സ് ഉപയോഗിച്ച് തുടങ്ങുക. നിങ്ങളുടെ മെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഗൂഗിള്‍ ഫയല്‍സ് നിങ്ങളുടെ എല്ലാ ഡിവൈസിലും ഉപയോഗിക്കാം.
ഓഡിയോ ഫയല്‍സ് ചെക്ക് ചെയ്യുക
നാം അറിയാതെ തന്നെ നമ്മുടെ ഫോണിന്റെ സ്‌പേസിനെ കൊല്ലുന്നത് ചിലപ്പോള്‍ പഴയ ഓഡിയോ ഫയല്‍സായിരിക്കാം. ഇത് നാം അറിയാതെ പോകാറുമുണ്ട്. അതിനാല്‍ കാള്‍ റെക്കോര്‍ഡുകള്‍ ,വാട്ട്‌സ്ആപ്പ് വോയിസ് നോട്ടുകള്‍, ആവശ്യമില്ലാത്ത ഗാനങ്ങള്‍, ഓഡിയോ സന്ദേശങ്ങള്‍ മുതലായവ കൃത്യമായി നിരീക്ഷിച്ച് പഴയതെല്ലാം ഡിലീറ്റ് ചെയ്ത് ശീലിക്കാം.
Story Highlights: tips to clear more space android
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here