Advertisement

ആൻഡ്രോയ്ഡ് 13 അപ്ഡേറ്റിൽ ബഗ്; വയർലസ് ചാർജിങ് സൗകര്യം തടസപ്പെടുന്നതായി പരാതി

August 22, 2022
Google News 1 minute Read

ആൻഡ്രോയ്ഡ് 13ലേക്ക് അപ്ഡേറ്റ് ചെയ്തവർക്ക് വയർലസ് ചാർജിങ് സൗകര്യം തടസപ്പെടുന്നതായി റിപ്പോർട്ട്. ഗൂഗിൾ പിക്സൽ ഫോണുകൾക്കാണ് നിലവിൽ ആൻഡ്രോയ്ഡ് 13 അപ്ഡേറ്റ് നൽകിയിരിക്കുന്നത്. പുതിയ ആൻഡ്രോയ്ഡ് പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്തതിനു പിന്നാലെ ഫോണുകളുടെ വയർലസ് ചാർജിങ് സൗകര്യം തടസപ്പെട്ടതായി ഉപഭോക്താക്കൾ പറയുന്നു.

പിക്സൽ 4, പിക്സൽ 4 എക്സ്എൽ ഫോണുകൾക്കാണ് പ്രധാനമായും പ്രശ്നമുണ്ടായിരിക്കുന്നത്. ആൻഡ്രോയ്ഡ് 13ലേക്ക് അപ്ഗ്രേഡ് ചെയ്തതിനു പിന്നാലെ വയർലസ് ചാർജിങ് സൗകര്യം പ്രവർത്തിക്കാതായെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights: Android 13 Wireless Charging

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here