Advertisement

മുന്‍കൂര്‍ ജാമ്യോപാധിയുടെ ലംഘനം; പി.സി.ജോര്‍ജിനെതിരെ പൊലീസ് ഇന്ന് നിയമോപദേശം തേടും

May 30, 2022
Google News 2 minutes Read

മതവിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പി.സി.ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പൊലീസ് ഇന്ന് നിയമോപദേശം തേടും. നിയമോപദേശത്തിന് ശേഷം കോടതിയ സമീപിക്കാനാണ് തീരുമാനം. പി.സി.ജോര്‍ജ് ജാമ്യോപാധി ലംഘിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

അനന്തപുരി മതവിദ്വേഷക്കേസില്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.സി.ജോര്‍ജിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നോട്ടീസ് അയച്ചിരുന്നു. അത് വകവെക്കാതെ ജോര്‍ജ് തൃക്കാക്കരയില്‍ എന്‍ഡിഎ പ്രചാരണത്തിന് ഇറങ്ങി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഫോര്‍ട്ട് പൊലീസിന്റെ തീരുമാനം. ജോര്‍ജ് ഹാജരാകാത്തത് ജാമ്യോപാധികളുടെ ലംഘനമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനുവേണ്ടിയാണ് നിയമോപധേശം തേടുന്നത്.

Read Also: സെഞ്ചുറി അടിക്കാന്‍ എല്‍ഡിഎഫ്; കോട്ട കാക്കാന്‍ യുഡിഎഫ്, വോട്ട് തട്ടാന്‍ എന്‍ഡിഎ; തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ പി.സി.ജോര്‍ജ് തൃക്കാക്കരയില്‍ എത്തിയെന്നും പൊലീസ് കോടതിയെ അറിയിക്കും. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പി.സി.ജോര്‍ജ് പൊലീസിനും വിശദമായ മറുപടി അയച്ചിരുന്നു. മറ്റൊരു ദിവസം ഹാജരാകാമെന്നായിരുന്നു ജോര്‍ജിന്റെ വിശദീകരണം. കൂടാതെ പി.സി തൃക്കാക്കരയിലെത്തുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പൊലീസ് സ്വീകരിക്കുന്ന തുടര്‍ നിലപാടാണ് മുഖ്യം.

Story Highlights: Violation of anticipatory bail; Police will seek legal advice against PC George today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here