‘സമയത്ത് എത്തിയില്ല’; കേരളത്തിലേക്കുള്ള 22 യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചു

കേരളത്തിലേക്കുള്ള 22 യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി. യാത്രക്കാര്‍ എത്താന്‍ വൈകി എന്ന് ആരോപിച്ചാണ് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചത്. എന്നാല്‍ സമയത്തു തന്നെ എത്തിയിരുന്നെന്നും സീറ്റുകള്‍ മറിച്ചു നല്‍കിയതാകാമെന്നും യാത്രക്കാര്‍ ആരോപിച്ചു.
ഇന്ന് രാവിലെ 5.45 ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്ന എയര്‍ ഇന്ത്യയുടെ AI 425 വിമാനത്തില്‍ ടിക്കറ്റെടുത്ത 22 യാത്രക്കാരാണ് ഡല്‍ഹി വിമാനത്തവളത്തില്‍ കുടുങ്ങിയത്. വിമാനത്താവളത്തില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചാണ് കമ്പനി, യാത്രക്കാരെ വിമാനത്തില്‍ കയറുന്നതില്‍ നിന്നും വിലക്കിയത്. എന്നാല്‍ സമയത്തിനും ഏറെ മുന്‍പ് വിമാനത്താവളത്തില്‍ എത്തിയവര്‍ക്കും യാത്ര നിഷേധിക്കപ്പെട്ടതായി യാത്രക്കാര്‍ ആരോപിച്ചു.
Read Also: ജാമ്യോപാധി ലംഘിച്ചോ; പി.സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രസ്താവനകള്‍ പരിശോധിച്ച് പൊലീസ്
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മണിക്കൂറുകളോളം വിമാനത്തവളത്തില്‍ കുടുങ്ങി. യാത്ര നിഷേധിക്കപ്പെട്ട യാത്രക്കാര്‍, വിമാനത്താവളത്തിനകത്ത് പ്രതിഷേധിച്ചു. വിമാന കമ്പനി സീറ്റുകള്‍ മറിച്ച് നല്‍കിയിട്ടുണ്ടാകാമെന്നാണ് യാത്രക്കാരുടെ ആരോപണം.
Story Highlights: Air India denies 22 passengers travel to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here