Advertisement

കൈത്തോക്ക് വില്പന നിരോധിക്കാനൊരുങ്ങി കാനഡ

May 31, 2022
Google News 1 minute Read

കൈത്തോക്ക് വില്പന നിരോധിക്കാനൊരുങ്ങി കാനഡ. അമേരിക്കയിൽ ഈ അടുത്ത കാലത്തായി നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് തീരുമാനം. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആണ് ഇക്കാര്യം അറിയിച്ചത്. ബിൽ പാർലമെൻ്റ് പാസാക്കുമെന്നാണ് കരുതപ്പെടുന്നത്.

“കൈത്തോക്കുകൾ കൈവശം വെക്കാനുള്ള അവകാശത്തെ നിരോധിക്കാൻ ഞങ്ങൾ ബിൽ അവതരിപ്പിക്കുകയാണ്. അതായത്, ഇനി മുതൽ തോക്ക് വാങ്ങാനോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ കാനഡയിൽ ഒരിടത്തും കൈത്തോക്കുകൾ ഇറക്കുമതി ചെയ്യാനോ സാധിക്കില്ല. കൈത്തോക്ക് വിപണിയെ ഞങ്ങൾ നിയന്ത്രിക്കാൻ പോവുകയാണ്.”- ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

യുഎസിലെ ഒക്ലഹോമയിലെ തുൾസയ്ക്ക് സമീപം നടന്ന ഔട്ട്‌ഡോർ ഫെസ്റ്റിവലിൽ ഞായറാഴ്ച വെടിവെപ്പുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും, ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാഫ്റ്റിലെ ഓൾഡ് സിറ്റി സ്ക്വയറിൽ 1,500 പേർ പങ്കെടുത്ത വാർഷിക സ്മാരക ദിന പരിപാടിയിലാണ് വെടിവയ്പ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച ടെക്സസിലെ ഉവാൾഡെയിലുള്ള റോബ് എലമെന്ററി സ്‌കൂളിൽ നടന്ന വെടിവെപ്പിൽ 19 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. 600ഓളം വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. കൂട്ടക്കൊല നടത്തിയ ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.

Story Highlights: Canada Ban Handgun Sales

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here