ഇംഗ്ലണ്ട് പേസർ ഒലി റോബിൻസണ് കൊവിഡ്

ഇംഗ്ലണ്ട് പേസർ ഒലി റോബിൻസണ് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താരം ഇപ്പോൾ ഐസൊലേഷനിലാണ്. നിലവിൽ പരുക്കേറ്റ താരം ഇംഗ്ലണ്ട് ടീമിൽ നിന്നും കൗണ്ടി ക്ലബ് സസക്സിൽ നിന്നും പുറത്തായി. ന്യൂസീലൻഡിനെതിരെ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റിലും താരം കളിക്കില്ല. ഇംഗ്ലണ്ടിനായി 9 ടെസ്റ്റ് മത്സരങ്ങൾ കളിച്ച റോബിൻസൺ 39 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ജൂൺ 2 മുതലാണ് ഇംഗ്ലണ്ട്-ന്യൂസീലൻഡ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ലോർഡ്സിൽ നടക്കും. ജൂൺ 10 മുതൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് നോട്ടിങ്‌ഹമിലെ ട്രെൻ്റ്‌ബ്രിഡ്ജിലാണ്. ജൂൺ 23 മുതൽ ലീഡ്സിലെ ഹെഡിങ്‌ലിയിലാണ് മൂന്നാം മത്സരം നടക്കുക.
Story Highlights: england pacer ollie robinson covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here