Advertisement

രക്തസമ്മർദം കൂടുതലാണോ? ഈ ഭക്ഷണ സാധനങ്ങൾ ശീലമാക്കൂ

May 31, 2022
Google News 2 minutes Read
bp

പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉയർന്ന രക്തസമ്മർദം. രക്തസമ്മർദം നിയന്ത്രിക്കാൻ തുടർച്ചയായി മരുന്നുകൾ കഴിക്കുന്നവരുണ്ടാകും. എന്നാൽ അതിനൊപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. രക്ത സമ്മർദത്തിൻറെ തോത് നിയന്ത്രണത്തിൽ നിർത്താൻ ശരിയായ ഭക്ഷണം നമ്മളെ സഹായിക്കും.

ഓറഞ്ച്, മുന്തിരി, നാരങ്ങ, ബെറി പഴങ്ങൾ, വാഴപ്പഴം തുടങ്ങിയവ രക്തസമ്മർദം നിയന്ത്രിക്കും. അമേരിക്കൻ ഹാർട്ട് അസോസിയേഷൻറെ പഠനത്തിൽ പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. പ്രോട്ടീൻ, സോല്യുബിൾ ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്ന പയർ വർഗങ്ങളും രക്തസമ്മർദം കുറയ്ക്കാൻ ഉപകരിക്കും.

Read Also: വരുന്നു ശൈലി ആപ്പ് ; ജീവിതശൈലീ രോഗങ്ങൾ തടയാൻ ആന്‍ഡ്രോയ്‌ഡ് ആപ്പുമായി ആരോ​ഗ്യവകുപ്പ്

സൗത്ത് ഓസ്ട്രേലിയൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ യോഗർട്ട് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോസ്ഫറസ്, മഗ്നീഷ്യം, വൈറ്റമിൻ ബി12, കാൽസ്യം എന്നിവയാണ് യോഗർട്ടിൽ അടങ്ങിയിരിക്കുന്നത്. പ്രോട്ടീൻറെ സമ്പന്ന സ്രോതസായ യോഗർട്ട് അമിതവണ്ണം കുറയ്ക്കാനും ഉത്തമമാണ്. ഫൈബർ തോത് ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന ഓട്മീൽ കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കുന്നതിനൊപ്പം ദഹന സംവിധാനവും മെച്ചപ്പെട്ടതാക്കും.

Story Highlights: Is your blood pressure high? These foods should be eaten

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here