Advertisement

ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ

May 31, 2022
Google News 1 minute Read

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പ്രാഥമികമായി പൊലീസ് നൽകുന്ന വിവരം.

ഇന്നലെ രാത്രിയാണ് അബ്ദുൽ ലത്തീഫിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. വളരെ രഹസ്യമായാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ട്വിറ്ററിൽ വ്യാജ ഹാൻഡിലുണ്ടാക്കിയാണ് ഇയാൾ വിഡിയോ അപ്ലോഡ് ചെയ്തത്. ഈ ഹാൻഡിലിൻ്റെ ബേസിക്ക് ലിങ്ക് ആയി നൽകിയത് ഇയാളുടെ ഒറിജിനൽ ഹാൻഡിൽ ആയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

Story Highlights: jo joseph fake video custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here