Advertisement

തൃക്കാക്കരയില്‍ വലിയ അട്ടിമറിയുണ്ടാകും; വിജയം ഉറപ്പെന്ന് എ.എന്‍ രാധാകൃഷ്ണന്‍

May 31, 2022
Google News 2 minutes Read
nda candidate an radhakrishnan about thrikkakkara election

തൃക്കാക്കരയില്‍ വലിയ അടിയൊഴുക്കുണ്ടാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. വലിയ പ്രകടമായ മാറ്റം ഈ തെരഞ്ഞെടുപ്പിലുണ്ടാകും. എന്‍ഡിഎയ്ക്ക് അനുകൂലമായ നല്ല അടിയൊഴുക്കും തൃക്കാക്കരയില്‍ ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശുഭാപ്തി വിശ്വാസവും ആത്മവിശ്വാസവുമുണ്ടെന്നും എ എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

‘ക്ഷേത്രങ്ങളില്‍ ആദ്യം ദര്‍ശനം നടത്തിയാണ് തുടങ്ങിയത്. അതിനുശേഷം ബൂത്തുകളിലേക്ക് സന്ദര്‍ശനം നടത്തും. നല്ല വിജയപ്രതീക്ഷയാണുള്ളത്. മുസ്ലിം സമുദായത്തിന്റെ വോട്ടുകള്‍ മുന്നില്‍ക്കണ്ട് മുഖ്യമന്ത്രിയും വിഡി സതീശനും എടുക്കുന്ന നിലപാടുകള്‍ക്കെതിരെ വലിയ പ്രതിഷേധവും അതിന്റെ ഫലമായുള്ള അടിയൊഴുക്കുകളുമുണ്ട്.
പി സി ജോര്‍ജിനെഅനാവശ്യമായി അറസ്റ്റ് ചെയ്തതിനെതിരെയും പ്രതിഷേധമുണ്ടാകും. എന്‍ഡിഎയ്ക്ക് നൂറുശതമാനം വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷ. പി സി ജോര്‍ജ് എന്ന യേശുദേവനെ കുരിശില്‍ തറച്ച യൂദാസുമാരാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതിനിടെ പോളിങ് സ്‌റ്റേഷനില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിന് എ എന്‍ രാധാകൃഷ്ണനും പൊലീസുമായി നേരിയ തര്‍ക്കമുണ്ടായി.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിലാരംഭിച്ച വോട്ടെടുപ്പ് മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടു. 6.34 ശതമാനമാണ് ഇതുവരെയുള്ള പോളിങ്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. അതീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്. 1,96,805 വോട്ടര്‍മാര്‍ വിധിയെഴുതുന്ന തൃക്കാക്കര മണ്ഡലത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

Read Also: തൃക്കാക്കര മണ്ഡലം വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി

ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്‌കലും പടമുകള്‍ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ത്ഥിച്ചതിനുശേഷം ഉമ തോമസ് വീട്ടിലെത്തി ശേഷം അടുത്തുള്ള പോളിങ് ബൂത്തിലേക്ക് എത്തി വോട്ടുചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ശരാശരി പോളിങ് രേഖപ്പെടുത്തിയ മണ്ഡലമാണ് തൃക്കാക്കര. 2011ല്‍ മണ്ഡലം രൂപീകൃതമായ വര്‍ഷം 74 ശതമാനമായിരുന്നു പോളിങ്. 2016ല്‍ അത് 73 ആയി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69 ശതമാനമായിരുന്നു തൃക്കാക്കര മണ്ഡലത്തിലെ പോളിങ്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചിച്ചുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Story Highlights: nda candidate an radhakrishnan about thrikkakkara election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here