Advertisement

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15നകം പ്രസിദ്ധീകരിക്കും; 20ന് പ്ലസ് ടു ഫലവുമെത്തും

May 31, 2022
Google News 1 minute Read

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15നകം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും.

നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്നത്. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്‌കൂളുകള്‍ തുറക്കുന്നതിനു സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: sslc exam result june 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here