Advertisement

നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

June 1, 2022
Google News 1 minute Read

സാംസ്‌കാരിക കേരളം അതിജീവിതയ്‌ക്കൊപ്പമെന്ന പ്രഖ്യാപനവുമായി തൃശൂരില്‍ സാംസ്‌കാരിക കൂട്ടായ്മ. നടിയെ ആക്രമിച്ച കേസില്‍ കോടതിക്കരെതിരെ രൂക്ഷ വിമര്‍ശനമാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉന്നയിച്ചത്. വിധി നേരത്തെ തയാറാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. മുഖ്യമന്ത്രി അതിജീവിതക്ക് ഒപ്പം എന്ന ഉറപ്പിനെ വിശ്വസിക്കുന്നില്ല എന്ന് സാറ ജോസഫും പറഞ്ഞു.

അതിജീവിതയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ ഐക്യദാര്‍ഡ്യം. കൂട്ടായ്മ നടന്നത് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സിനിമ സാംസ്‌കാരിക സാമൂഹ്യ സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖര്‍ കൂട്ടായ്മയുടെ ഭാഗമായി. വൈശാഖന്‍, പ്രിയനന്ദന്‍, ബൈജുകൊട്ടാരക്കര, അജിത, സി.എസ്.ചന്ദ്രിക, വി.എം.ഗിരിജ, മൈത്രേയന്‍, സി.ആര്‍.നീലകണ്ഠന്‍ തുടങ്ങി.

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

നിരവധി പേര്‍ കൂട്ടായ്മയുടെ ഭാഗമായി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കോടതിയ്‌ക്കെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. നടിയെ ആക്രമിച്ച കേസില്‍ വിധി തയാറാണെന്നും ഇനി പ്രഖ്യാപിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂവെന്നും കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് പ്രോസിക്യൂട്ടര്‍മാര്‍ നിരന്തരം മാറേണ്ടി വരുന്ന സാഹചര്യമെന്ന് കോടതി ചോദിക്കുന്നില്ല. പ്രോസിക്യൂട്ടര്‍മാര്‍ക്ക് അപമാനമാണ് കോടതിയില്‍ നേരിടേണ്ടി വരുന്നത്. ഉന്നത നോടൊരു നീതി സാധാരണക്കാരനോട് ഒരു നീതി എന്നതാണ് കോടതിയുടെ സമീപനമെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

മുഖ്യമന്ത്രി അതിജീവിതക്ക് ഒപ്പം എന്ന ഉറപ്പിനെ വിശ്വസിക്കുന്നില്ല എന്നായിരുന്നു സാറാ ജോസഫിന്റെ പ്രതികരണം. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള തെളിവില്‍ പോലും കൃത്രിമത്വം വരുത്തുകയാണ്. നീതി നടത്തിപ്പുകാര്‍ പ്രതിയുടെ പണത്തില്‍ വീഴുന്നുവെന്നും സാറാ ജോസഫ് തുറന്നടിച്ചു. വിവിധ കലാ അവതരണങ്ങളും പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നടന്നു.

Story Highlights: Bhagyalakshmi slams court for assaulting actress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here