നടൻമാർക്കെതിരെ പറഞ്ഞാൽ വീട്ടിൽക്കയറി അടിക്കും ; ഭാഗ്യലക്ഷ്മിക്ക് ഭീഷണിസന്ദേശം
നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ഡബ്ല്യുസിസിക്കൊപ്പം നിന്ന് നടന്മാർക്ക് എതിരെ പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. തമിഴ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അജ്ഞാത ഭീഷണി. സാധാരണയായി വരുന്ന ഒരു കാൾ ആയിരുന്നു അത്… ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിക്കുകയും അതെ എന്ന് പറഞ്ഞപ്പോൾ ഭീഷണിപെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും അവർ പറയുന്നു . 18 സെക്കന്റ് ദൈർഖ്യമുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡ് ഭാഗ്യലക്ഷ്മി ട്വന്റിഫോർ ന്യൂസിന് കൈമാറി. കയർത്ത് സംസാരിച്ചപ്പോൾ കാൾ കട്ട് ചെയ്‌ത് പോകുകയായിരുന്നു. ഭീഷണി സന്ദേശം വന്ന നമ്പർ ട്രൂ കോളറിൽ സെർച്ച് ചെയ്തപ്പോൾ കേരളത്തിലുള്ള ആളുടെ പേരല്ല എന്ന് തെളിഞ്ഞു. ഹൈടെക്ക് സെല്ലിൽ ഭാഗ്യലക്ഷ്മി പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിന് മുൻപും സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ ഭാഗ്യലക്ഷ്മി ശബ്ദമുയർത്തിയിരുന്നു. അതിന്റെ പേരിലാണ് തനിക്ക് ഇപ്പോൾ വന്ന ഭീഷണിയെന്നും നിയമനടപടിയുമായി മുന്നോട്ട് തന്നെ പോകുമെന്നും അവർ പറയുന്നു. മുൻപ് പരിചയമുള്ള ശബ്‍ദമല്ല, ആരാണ് വിളിച്ചതെന്നും അറിയില്ല . മനഃപൂർവം തന്നെ ഭീഷണിപ്പെടുത്തി തന്റെ നാവടക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഇതുകൊണ്ടൊന്നും തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കില്ലായെന്നും സിനിമാമേഖലയിൽ പ്രശ്നങ്ങൾക്കെതിരെ ഇനിയും ശബ്‍ദം ഉയർത്തുക തന്നെ ചെയ്യുമെന്ന് ഭാഗ്യലക്ഷ്മി ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.
Story Highlights : If they speak against the actors, they will enter the house and beat them; Bhagyalakshmi is threatened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here