ഇന്ധന പ്രതിസന്ധി; ശ്രീലങ്കയിലേക്ക് ഇന്ത്യ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി അയച്ചു

സാമ്പത്തിക പ്രതിസന്ധിയിലും ഇന്ധന പ്രതിസന്ധിയിലും നട്ടം തിരിയുന്ന ശ്രീലങ്കയുടെ ഇന്ധനക്ഷാമം ലഘൂകരിക്കാന്‍ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി ഇന്ത്യ കൈമാറി. മേയ് 23ന് ഇന്ത്യ 40,000 മെട്രിക് ടണ്‍ പെട്രോളും ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും ഫെബ്രുവരി 2ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 500 മില്യണ്‍ യുഎസ് ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റ് കരാറില്‍ ഒപ്പുവച്ചിരുന്നു.
1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. ആ സാഹചര്യത്തില്‍ ഇന്ധന ഇറക്കുമതിക്കായി 500 മില്യണ്‍ എന്ന ഇന്ത്യന്‍ ക്രെഡിറ്റ് ലൈന്‍ ശ്രീലങ്കയ്ക്ക് പുതുജീവന്‍ സമ്മാനിക്കുകയാണ്.
ഇന്ധനം, പാചകവാതകം, അവശ്യസാധനങ്ങള്‍ എന്നിവയുടെ ലഭ്യതക്കുറവ് മൂലം നീണ്ട നിരയും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും മൂലം ശ്രീലങ്കയിലെ പൊതുജനങ്ങള്‍ മാസങ്ങളായി ബുദ്ധിമുട്ടുകയാണ്.
Story Highlights: India sends one more consignment of 40,000 MT of diesel to crisis-hit Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here