Advertisement

നദി വറ്റിവരണ്ടു; അടിത്തട്ടിൽ കണ്ടെത്തിയത് 3,400 വർഷം പഴക്കമുള്ള നഗരം…

June 1, 2022
Google News 2 minutes Read

നഷ്ടപെട്ടത് തിരിച്ച്‌ കിട്ടുന്നത് നമുക്ക് സന്തോഷം തന്നെയാണ്. പക്ഷെ നദി വറ്റിവരണ്ടപ്പോൾ തിരിച്ചു കിട്ടിയത് 3,400 വർഷം പഴക്കമുള്ള നഗരമാണ്. വിശ്വസിക്കാൻ പ്രയാസമാണല്ലേ. പക്ഷെ സംഭവം നടന്നത് ഇറാഖിലെ ടൈഗ്രിസ് നദിയിലാണ്. 3400 വർഷം പഴക്കമുള്ള നഗരമാണ് ഈ നദിയിൽ നിന്ന് ഉയർന്നുവന്നത്. നദി അപ്രതീക്ഷിതമാകുന്നതിന് മുമ്പ് കൂടുതൽ അന്വേഷണം നടത്തുകയാണ് ഗവേഷകർ. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുണ്ടായിരുന്ന ഒരു പഴയ നഗരമാണ് പുരാവസ്തു ഗവേഷകരുടെ സംഘം കണ്ടെത്തിയിരിക്കുന്നത്.

വർഷാരംഭത്തിൽ ഇവിടുത്തെ മൊസൂൾ റിസർവോയറിൽ വലിയ വരൾച്ച അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് പ്രദേശത്തെ പ്രാദേശിക ജലം കുറഞ്ഞു. അങ്ങനെയാണ് നദിയിൽ നിന്നും ഈ നഗരം ഉയർന്നുവന്നത്. ബിസി 1350-ൽ ഉണ്ടായ ഭൂകമ്പത്തിൽ നശിച്ചുപോയ നഗരമാണിത് എന്നാണ് റിപോർട്ടുകളിൽ പറയുന്നത്. ’കൊട്ടാരവും നിരവധി വലിയ കെട്ടിടങ്ങളുമുള്ള വിപുലമായ നഗരം മിത്താനി സാമ്രാജ്യത്തിലെ ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്നും പഠനം നടത്തിയ യൂണിവേഴ്സിറ്റി പറയുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

വടക്കൻ യൂഫ്രട്ടീസ്-ടൈഗ്രിസ് പ്രദേശം ഭരിച്ചിരുന്ന കാലത്താണ് ഈ നഗരം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 1475 BCയ്ക്കും 1275 BCയ്ക്കും ഇടയിലാണ് ഈ നഗരം ഉണ്ടായിരുന്നത്. ജർമ്മൻ, കുർദിഷ് പുരാവസ്തു ഗവേഷകരുടെ സംഘത്തിന് മൊസൂൾ റിസർവോയറിൽ എത്തിച്ചേരാൻ കഴിഞ്ഞതിനാലാണ് അവർക്ക് ഇത് കണ്ടെത്താനായത്. അവർ 100 പുരാതന കളിമൺ ഫലകങ്ങളും ഇവിടെ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ കൊട്ടാരം, ബഹുനില കെട്ടിടങ്ങൾ, നിരവധി ഗോപുരങ്ങൾ, വലിയ നിർമിതികൾ എന്നിവ ഉൾപ്പെടുന്ന ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഒരു മതിലും കണ്ടെത്തി.

Story Highlights: lost city emerges from under tigris river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here