Advertisement

നഗരസഭകളിലേയും കോര്‍പ്പറേഷനുകളിലേയും സേവനങ്ങൾ അതിവേഗത്തിലാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

June 1, 2022
Google News 2 minutes Read

നഗരസഭകളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതിവേഗത്തിലും ഉയര്‍ന്ന ഗുണനിലവാരത്തിലും ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. (mv govindanmaster about e governance will setup)

കേരളത്തിലെ നഗരസഭകളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതിവേഗത്തിലും ഉയര്‍ന്ന ഗുണനിലവാരത്തിലും ലഭ്യമാക്കാന്‍ ആവശ്യമായ സോഫ്റ്റ് വെയർ സംവിധാനം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കും. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് പരിഹാരങ്ങള്‍ സംബന്ധിച്ച് ഇര്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

തദ്ദേശ സ്ഥാപനങ്ങളും ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പും നല്‍കുന്ന മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്നതോടൊപ്പം ഈ സേവനങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ ആവശ്യമായ ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി അനുദിനം നവീകരിച്ച് മുന്നോട്ടുപോവുമ്പോള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെ സംബന്ധിച്ച അറിവും ഡിജിറ്റല്‍ സാക്ഷരതയും അനിവാര്യമാണ്. തദ്ദേശ സ്ഥാപന പ്രദേശത്തുള്ളവര്‍ക്ക് ഇത് ആര്‍ജ്ജിക്കാനുള്ള ക്യാമ്പയിന് ഉടന്‍ തുടക്കമിടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

Story Highlights: mv govindanmaster about e governance will setup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here