Advertisement

‘പൊന്നാപുരം കോട്ടയെന്ന് യുഡിഎഫ് പറയുന്നത് കള്ളവോട്ടിന്റെ പിന്‍ബലത്തില്‍’; പരാതി നല്‍കിയിരുന്നെന്ന് പി രാജീവ്

June 1, 2022
Google News 1 minute Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയമുറപ്പെന്ന് മന്ത്രി പി രാജീവ്. എല്ലാ ഘടകങ്ങളും ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ അവകാശ വാദങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മാത്രമേ ആയുസുള്ളൂവെന്നും മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു.

തൃക്കാക്കരയില്‍ കള്ളവോട്ട് ചെയ്ത് വരുന്നത് യുഡിഎഫ് ആണെന്നാണ് മന്ത്രി ആരോപിക്കുന്നത്. കള്ളവോട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി സമര്‍പ്പിച്ച ഏക രാഷ്ട്രീയ പാര്‍ട്ടി സിപിഐഎം ആണ്. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് പറയുന്നത് ഏഴായിരത്തിലധികം കള്ളവോട്ടുകളുടെ പിന്‍ബലത്തിലാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നയുടന്‍ തന്നെ ക്രമനമ്പരടക്കം കൃത്യമായി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി സമര്‍പ്പിച്ചിരുന്നെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തൃക്കാക്കരയിലെ ജനങ്ങള്‍ അണിചേരുമെന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്തുവെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. മന്ത്രി പി രാജീവ് പറഞ്ഞു.

തൃക്കാക്കരയില്‍ 68.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണമാണ് യുഡിഎഫും എന്‍ഡിഎയും ഉയര്‍ത്തുന്നത്.

Story Highlights: p rajeev allegation against udf fraudulent vote

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here