Advertisement

രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമാകും: യോഗി ആദിത്യനാഥ്

June 1, 2022
Google News 2 minutes Read

അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കും. ജനങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും യോഗി. ക്ഷേത്ര ശ്രീകോവിലിന്റെ നിർമ്മാണത്തിന് അദ്ദേഹം തറക്കല്ലിടുകയും ആദ്യത്തെ കൊത്തുപണികൾ സ്ഥാപിക്കുകയും ചെയ്തു.

രണ്ട് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇന്ന് ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും യോഗി കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിന് വേണ്ടിയുള്ള 500 വർഷത്തെ പോരാട്ടം അവസാനിച്ചെന്ന് പറഞ്ഞ യോഗി, ഇത് ഒരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണെന്നും പറഞ്ഞു.

പതിനൊന്ന് പുരോഹിതന്മാരുടെ കാർമികത്വത്തിലായിരുന്നു പൂജാകർമങ്ങൾ നടന്നത്. രാജ്യമെമ്പാടുമുള്ള സന്യാസിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. യോഗി ആദിത്യനാഥിനു പുറമേ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, രാമക്ഷേത്ര നിർമാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Story Highlights: Ram Mandir in Ayodhya will be national temple of India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here