കുരുന്നുകളെ വരവേറ്റ് വർണാഭമായ പ്രവേശനോത്സവം; സർക്കാർ സ്കൂളുകൾ ലോകോത്തര നിലവാരത്തിലേക്കെന്ന് മുഖ്യമന്ത്രി

വിദ്യാർത്ഥികളെ വരവേറ്റ് സംസ്ഥാനത്ത് സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടത്ത് നിർവഹിച്ചു. നാല് ലക്ഷത്തോളം നവാഗതരാണ് ഇത്തവണ സ്കൂൾ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാർത്ഥികൾ സ്കൂളുകളിലുണ്ട്.
സർക്കാർ സ്കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ്മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കൂട്ടം ചേരുന്നതിലൂടെയും കളികളിലൂടെയുമാണ് ജീവിതത്തിന്റെ പഠനം സാധ്യമാവുക.
സ്കൂളുകളിൽ എല്ലാ ജാതിമതസ്ഥരും ഒരുപോലെയാണ്. മതനിരപേരക്ഷത അപകടപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോൾ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ട്വന്റിഫോര്‍ ഇംപാക്ട്: ട്രൈബല്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
കുട്ടികളുടെ ചെറിയ തോൽവികൾ ജീവിതത്തിന്റെ പാഠമാണ്. കേരളത്തിന്റെ സ്കൂളുകളെ ലോകോത്തര നിലവാരത്തിലേക്കെത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: school opening inaugurated by cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here