Advertisement

അമേരിക്കയിലെ ന്യൂ ഓർലീൻസ് സ്കൂളിൽ വെടിവെപ്പ്; ഒരു മരണം

June 1, 2022
Google News 1 minute Read

അമേരിക്കയിലെ സ്കൂളുകളിൽ ഗൺ വയലൻസ് തുടർക്കഥയാവുന്നു. ന്യൂ ഓർലീൻസിലെ മോറിസ് ജെഫ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വയോധികയായ ഒരു സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്കൂളിലെ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു വെടിവെപ്പ്.

ചടങ്ങ് നടന്ന ഹാളിനു പുറത്താണ് വെടിവെപ്പുണ്ടായത്. സേവിയർ യൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ സെൻ്ററിലായിരുന്നു സംഭവം.

Story Highlights: Shooting US High School

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here