‘ബിജെപി നല്ല മത്സരം കാഴ്ചവച്ചു’; തൃക്കാക്കരയിൽ എൽഡിഎഫിനും യുഡിഎഫിനും വിജയസാധ്യതയെന്ന് എ എൻ രാധാകൃഷ്‌ണൻ ട്വന്റിഫോറിനോട്

തൃക്കാക്കരയിൽ എൽ ഡി എഫിനും യുഡിഎഫിനും വിജയസാധ്യതയെന്ന് ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ. ആര് ജയിച്ചാലും നേരിയ മാർജിനിലായിരിക്കും കടന്നുകൂടുക. വിജയ പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും ബിജെപി നല്ല മത്സരം കാഴ്ചവച്ചു. എൽ ഡി എഫിന്റെയും യുഡിഎഫിന്റെയും വോട്ട് ബാങ്കുകളിൽ ബിജെപി വിള്ളലുണ്ടാക്കിയെന്നും എ എൻ രാധാകൃഷ്‌ണൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. തൃക്കാക്കരയില്‍ ബിജെപി കരുത്ത് കാട്ടുമെന്നാണ് എൻഡിഎ സ്ഥാനാർത്ഥി എ എന്‍ രാധാകൃഷ്ണന്‍റെ അവകാശവാദം.(udf or ldf will win in thrikkakara says a n radhakrishnan)
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ല. കള്ളവോട്ട് നടന്നെങ്കിലും യുഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ല. കൂടാതെ പോളിംഗ് കുറഞ്ഞത് യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് ഉമ തോമസ് ട്വന്റിഫോറിനോട് പ്രതികരിച്ചു. മുഖ്യമന്ത്രി എത്തിയിട്ടും ജയിക്കില്ലെന്ന് മനസിലാക്കിയാണ് സിപിഐഎം കള്ളവോട്ട് ചെയ്‌തതെന്നും ഉമ തോമസ് പറഞ്ഞു. സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും ഉമ തോമസ് പറഞ്ഞു.
പോളിംഗ് ശതമാനം കുറഞ്ഞത് തൃക്കാക്കരയിലെ വിജയത്തെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഡോക്ടർ ജോ ജോസഫ്. പാർട്ടി വോട്ടുകൾ കൃത്യമായി വോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അട്ടിമറി വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കോർപ്പറേഷൻ മേഖലയിലാണ് പോളിംഗ് കുറഞ്ഞതെന്നും അത് ബാധിക്കില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.
Story Highlights: udf or ldf will win in thrikkakara says a n radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here