Advertisement

‘ബൂസി’ ആപ്പിന് അനുമതി, കൊൽക്കത്തയിൽ 10 മിനിറ്റിൽ മദ്യം വീട്ടിലെത്തും

June 2, 2022
Google News 2 minutes Read

കൊൽക്കത്തയിൽ ഇനി മുതൽ 10 മിനിറ്റിനുള്ളിൽ മദ്യം വീട്ടിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ‘ബൂസി’ എന്ന സ്റ്റാർട്ടപ്പാണ് കൊൽക്കത്തയിൽ ഇത്തരമൊരു സേവനം ആരംഭിച്ചത്. ദ്രുത വിതരണ സേവനത്തിന് പശ്ചിമ ബംഗാൾ സ്റ്റേറ്റ് എക്സൈസ് വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു.

അടുത്തുള്ള മദ്യശാലകളിൽ നിന്ന് ഉൽപ്പന്നങ്ങൾ എടുത്ത് ഉപഭോക്താവിന് എത്തിക്കുന്ന ഒരു സപ്ലൈ അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമാണ് ബൂസി. നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) ഈ ദ്രുത സേവനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. 10 മിനിറ്റിനുള്ളിൽ മദ്യം വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ഇത്.

മദ്യത്തിന്റെ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നീക്കാൻ ശ്രമം ആരംഭിച്ചതായി കമ്പനി സിഇഒയും സഹസ്ഥാപകനുമായ വിവേകാനന്ദ ബാലിജെപള്ളി പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് കിഴക്കൻ മഹാനഗരത്തിൽ കമ്പനി സേവനം ആരംഭിച്ചിട്ടുണ്ട്.

Story Highlights: App for 10-minute liquor delivery in Kolkata

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here