Advertisement

‘കൂടുതൽ മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെങ്കിൽ ഒരുമിച്ച് ആകാം’; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അരവിന്ദ് കെജ്രിവാൾ

June 2, 2022
Google News 4 minutes Read

കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ മന്ത്രിമാരെ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. കൂടുതൽ മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെങ്കിൽ ഒരുമിച്ച് ആകാമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്ഷ്യം ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ കള്ളക്കേസിൽ കുടുക്കാനാണെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.(Arvind Kejriwal claims Manish Sisodia next on Centre’s hitlist)

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

‘ഞാൻ പ്രധാനമന്ത്രിയോട് പറയുകയാണ്. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു’, കെജ്രിവാൾ പുറത്തുവിട്ട വിഡിയോയിൽ പറയുന്നു.

“കേന്ദ്ര സർക്കാർ സത്യേന്ദർ ജെയിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ അറിഞ്ഞിരുന്നു. മനീഷ് സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വിശ്വസനീയമായ അടുത്ത വൃത്തങ്ങൾ എന്നോട് പറഞ്ഞു, അദ്ദേഹത്തിനെതിരെ വ്യാജ കേസുകൾ രൂപീകരിക്കാൻ കേന്ദ്രം എല്ലാ ഏജൻസികളോടും ഉത്തരവിട്ടിട്ടുണ്ട്, ”കെജ്രിവാൾ പറഞ്ഞു.

‘മനീഷും സത്യേന്ദറും അഴിമതിക്കാരാണെങ്കിൽ ആരാണ് സത്യസന്ധൻ? ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നതിന് പകരം ആം ആദ്മി പാർട്ടിയിലെ എല്ലാ മന്ത്രിമാരെയും ഒറ്റയടിക്ക് ജയിലിലേക്ക് അയക്കുക. എല്ലാ അന്വേഷണങ്ങളും ഒരേസമയം നടത്താൻ എല്ലാ അന്വേഷണ ഏജൻസികളോടും പറയുക. നിങ്ങൾ മന്ത്രിമാരെ ഒന്നിനുപുറകെ ഒന്നായി അറസ്റ്റ് ചെയ്യുന്നു, ഇത് ഞങ്ങളുടെ ജോലിയെ തടസ്സപ്പെടുത്തുന്നു,” ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Arvind Kejriwal claims Manish Sisodia next on Centre’s hitlist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here