Advertisement

ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ്; യുവാവിന്റെ പണവും മൊബൈലും യുവതി ഉൾപ്പെട്ട മൂന്നം​ഗ സംഘം കവർന്നു, ഒടുവിൽ പിടിയിൽ

June 2, 2022
Google News 1 minute Read

സമൂഹ മാധ്യമം വഴിയുള്ള ഹണിട്രാപ്പ് തട്ടിപ്പ് വീണ്ടും സജീവമാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ് നടത്തിയ കേസില്‍ യുവതിയുള്‍പ്പെടെ രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോടാണ് സംഭവം. അരീക്കാട് പുഴക്കല്‍ വീട്ടില്‍ പി. അനീഷ, നല്ലളം ഹസന്‍ ഭായ്, വില്ലയില്‍ ഷംജാദ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴി പി. അനീഷ ബന്ധം സ്ഥാപിക്കുകയായിരുന്നു. യുവാവ് അനീഷയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. കോഴിക്കോട് വന്നാല്‍ നേരില്‍ കാണാമെന്നും വൈകിട്ട് മടങ്ങിപ്പോകാമെന്നും അനീഷ പറഞ്ഞു. ഇതേ തുടര്‍ന്ന് കോഴിക്കോടെത്തിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇയാളുടെ കൈവശമുള്ള മൊബൈല്‍ ഫോണും പണവും സംഘം തട്ടിയെടുത്തു.

Read Also: ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാഗ്‌ദാനം; യുവതിയിൽ നിന്ന് തട്ടിയത് 15 ലക്ഷം രൂപ

സംഭവത്തെ തുടര്‍ന്ന് യുവാവ് മെഡിക്കല്‍ കോളജ് പൊലീസില്‍ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും സഹായികളായ മറ്റ് രണ്ട് പേരും കുടുങ്ങിയത്. മറ്റ് പലരെയും സമാനരീതിയിൽ ഇവർ പറ്റിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

Story Highlights: Honeytrap via Instagram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here