Advertisement

റഷ്യന്‍ ആണവായുധ സേനയുടെ സൈനികാഭ്യാസം; യുക്രൈന് റോക്കറ്റുകള്‍ നല്‍കാന്‍ അമേരിക്ക

June 2, 2022
2 minutes Read

റഷ്യയുടെ യുക്രൈൻ അധിനിവേശം എങ്ങുമെത്താത്ത സാഹചര്യത്തിൽ കൂടുതൽ സൈനിക തയാറെടുപ്പുകളുമായി റഷ്യ. ഇവാനോവോ പ്രവിശ്യയിൽ റഷ്യൻ ആണവായുധ സേന അഭ്യാസപ്രകടനങ്ങള്‍ നടത്തിയതായാണ് റിപ്പോർട്ട്. ആയിരത്തിലധികം റഷ്യൻ സൈനികരും ബാലിസ്റ്റിക് മിസൈല്‍വാഹക വിമാനങ്ങളും അടക്കം നൂറോളം വാഹനങ്ങള്‍ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നതായി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ഇതിനിടെ യുക്രൈന്റെ സഹായത്തിനായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും നൂതനമായ റോക്കറ്റ് സംവിധാനം യുക്രൈന് നൽകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സമ്മതിച്ചതായാണ് വിവരം. 80 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ തകർക്കാൻ സാധിക്കുന്ന തരത്തിലുള്ള മിസൈലായിരിക്കും അമേരിക്ക യുക്രൈന് കൈമാറുക.

നയതന്ത്രചർച്ചകളിൽ കൂടി മാത്രമേ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കാൻ സാധിക്കൂ. എന്നാല്‍ അമേരിക്ക യുക്രൈന് ആവശ്യമായ ആയുധങ്ങൾ നൽകുമെന്നും ബൈഡൻ പറഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read Also: ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്ക്; പട്ടിക പ്രസിദ്ധീകരിച്ച് റഷ്യ

അതേസമയം യുക്രൈനെ വളരെവേഗത്തിൽ കീഴടക്കാം എന്ന പ്രതീക്ഷയിലെത്തിയ റഷ്യൻ സൈന്യത്തെ യുക്രൈൻ സൈനികർ ശക്തമായാണ് നേരിട്ടത്. പലയിടങ്ങളിലും റഷ്യൻ സൈന്യത്തിന് പിടിച്ചുനിൽക്കാൻ സാധിക്കാതെ പിന്മാറേണ്ടി വന്നിരുന്നു. യുക്രൈനിലെ പല പ്രദേശങ്ങളും റഷ്യ ആദ്യഘട്ടത്തിൽ പിടിച്ചെടുത്തിരുന്നുവെങ്കിലും പിന്നീട് യുക്രൈൻ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു.

Story Highlights: Russia Holds Nuclear Forces Drill Amid War: Report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top