യുവ നടിയുടെ പീഡന പരാതി;വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

യുവ നടിയുടെ പീഡന പരാതിയിൽ ആരോപണവിധേയനായ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യാൻ ഹാജരാകണം. പരാതിക്കാരിയുമായി സംസാരിക്കാൻ പാടില്ല. സമൂഹ മാധ്യമങ്ങളിൽ ഒരു തരത്തിലുള്ള പ്രതികരണം നടത്തരുത്. മാധ്യമങ്ങളോട് സംസാരിക്കരുത്. സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിക്കരുതെന്നും കോടതി അറിയിച്ചു. കേസ് ജൂൺ 7, ചൊവാഴ്ച്ച പരിഗണിക്കും. അതുവരെ ഇടക്കാല ജാമ്യം തുടരും.(sexual assault case vijaybabus bail)
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
വിജയ് ബാബു ചോദ്യം ചെയ്യലിന് ഇന്ന് രാവിലെയാണ് ഹാജരായത്. തേവര പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ 9 മണിയോടെയാണ് വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ എത്തിയത്. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെയാണ് വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു. ഒന്‍പതര മണിക്കൂറാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്.
കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്ന് വിജയ് ബാബു പൊലീസിന് മൊഴി നൽകി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നലെ കാരണം. ഒളിവിൽ പോകാൻ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.
Story Highlights: sexual assault case vijaybabus bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here