വിസ്താരയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

വിമാന കമ്പനിയായ വിസ്താരയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ഇൻഡോറിൽ ലാൻഡിംഗിനിടെയുണ്ടായ വീഴ്ച്ചക്കാണ് പിഴ ചുമത്തിയത്. ( vistara gets 10 lakh fine )
പരിചയ സമ്പത്ത് ഇല്ലാത്ത പൈലറ്റിനെയാണ് വിസ്താര നിയമിച്ചിരുന്നത്. ഇയാൾക്ക് കൃത്യമായ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് ഡിജിസിഎ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു എന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
സിമുലേറ്ററിൽ വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഫസ്റ്റ് ഓഫിസറായിരുന്നു വിസ്താരയിലെ പൈലറ്റ്. യാത്രക്കാരുള്ള യഥാർത്ഥ വിമാനം ലാൻഡ് ചെയ്യിക്കുന്നതിന് മുൻപ് ഫസ്റ്റ് ഓഫിസർമാർ സിമുലേറ്ററിൽ പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്. സിമുലേറ്ററിൽ പരിശീലനം പൂർത്തിയാകാത്ത ഫസ്റ്റ് ഓഫിസർ ലാൻഡിംഗ് നടത്തിയത് ഗുരുതര പിഴവാണെന്ന് ഡിജിസിഎ വ്യക്തമാക്കി.
Story Highlights: vistara gets 10 lakh fine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here