Advertisement

ഗ്യാൻവാപിയിൽ പ്രക്ഷോഭത്തിനില്ല, കോടതിവിധി അനുസരിക്കണം; ആർഎസ്എസ്

June 2, 2022
Google News 2 minutes Read

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രക്ഷോഭത്തിനില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവത്. പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. കോടതി നിർദേശങ്ങൾ എല്ലാവരും അനുസരിക്കണം. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിം​ഗ് തിരയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ചരിത്രം ആർക്കും മാറ്റാനാവില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്ലിംകളോ ഉണ്ടാക്കിയതല്ല അത്, സംഭവിച്ചതാണ്. ഓരോ ദിവസവും പുതിയ വിഷയങ്ങളുമായി വരരുത്. കോടതി എന്താണോ നിർദേശിക്കുന്നത് അത് എല്ലാവരും അംഗീകരിക്കണം. അതിനെ ചോദ്യം ചെയ്യരുത്.

Read Also: ഗ്യാൻവാപി മസ്ജിദ് വിഷയം; ഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ 4 ലേക്ക് മാറ്റി

ഇസ്ലാം ആക്രമണകാരികൾ വഴിയാണ് രാജ്യത്ത് എത്തിയത്. അക്രമണത്തിൽ ദേവസ്ഥാനങ്ങൾ തകർത്തത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യം.എല്ലാവരുടെയും പൂർവികർ ഒന്നാണെന്നും ഗ്യാൻവാപി വിഷയത്തിൽ പ്രക്ഷോഭത്തിൽ ആർഎസ്എസ് ഉണ്ടാവുകയില്ലെന്നും എന്താണോ കോടതി വിധിക്കുന്നത് അത് അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: “Why Look For Shivling In Every Mosque”: RSS Chief Amid Gyanvapi Row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here