ആനന്ദത്തള്ളിച്ചയാല്‍….; ‘അപ്പോളും പറഞ്ഞില്ലേ’ എന്ന് പാടിയാടി അന്ന ഹൈബി ഈഡന്‍

ദേശീയ തലത്തില്‍ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്ന് പോലും വിമര്‍ശനം നേരിടുന്ന കോണ്‍ഗ്രസിന് തൃക്കാക്കരപ്പോര് ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. ഒരിക്കല്‍പ്പോലും എല്‍ഡിഎഫിനെ ഉയരാന്‍ അനുവദിക്കാതെ യുഡിഎഫ് ആധികാരിക വിജയം ഉറപ്പിക്കുമ്പോള്‍ പാര്‍ട്ടിക്ക് ഉമ തോമസ് നല്‍കുന്നത് ഉണര്‍വും ആവേശവുമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ വിനിയോഗിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രചരണങ്ങളെ ഒരിടവേളയ്ക്ക് ശേഷം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തറപറ്റിച്ചത് കോണ്‍ഗ്രസ് ക്യാംപുകളെ ആവേശത്തിലാറാടിക്കുകയാണ്.
ആനന്ദത്തള്ളിച്ചയാല്‍ നൃത്തംവെച്ചാണ് ഉമയുടെ വിജയത്തെ ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ഹൈബി ഈഡന്‍ കൊണ്ടാടുന്നത്. അപ്പോഴും പറഞ്ഞില്ലേ പോരേണ്ടാ പോരേണ്ട എന്ന നാടന്‍ പാട്ട് കൈകൊട്ടി ചുവടുവയ്ക്കുന്ന വിഡിയോ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലായിക്കഴിഞ്ഞു. കണ്ടം റെഡിയല്ലേ ഓടിക്കോ എന്ന ക്യാപ്ഷനോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ തൃക്കാക്കരയില്‍ ക്യാംപ് ചെയ്ത ഇടത് ജനപ്രതിനിധികള്‍ക്കും മുഖ്യമന്ത്രിക്കും നേരെയുള്ള പരിഹാസമാണെന്ന് സ്പഷ്ടമാണ്.
Story Highlights: anna hibi eden dance thrikkakara election result 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here