കൊല്ലത്ത് കെട്ടിടം തകര്‍ന്ന് രണ്ടുമരണം

കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്. കൊല്ലം അയത്തില്‍ സ്വദേശി ആനന്ദന്, ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയുടെ വാര്‍പ്പ് പണികള്‍ പുരോഗമിക്കുമ്പോഴായിരുന്നു മേല്‍ക്കൂര തകര്‍ന്നുവീണത്. സാരമായി പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ കൊല്ലം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മാണ പിഴവാണോ അപകടകാരണമെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Story Highlights: building collapse in kollam two died
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!