Advertisement

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ രാഷ്ട്രീയമായി കാണരുത്; യൂറോപിനോട് ഇന്ത്യ

June 3, 2022
Google News 2 minutes Read
Europe not see crude oil imports from Russia a political lens

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ യൂറോപ് രാഷ്ട്രീയ കണ്ണോടെ കാണരുതെന്ന് ഇന്ത്യ. ഗ്ലോബ്‌സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തില്‍ സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

‘റഷ്യയുടെ എണ്ണ വാങ്ങാന്‍ ഇന്ത്യ ആരെയും അയക്കുന്നില്ല. വിപണിക്കാവശ്യമായ എണ്ണയാണ് ഞങ്ങളെത്തിക്കുന്നത്. എസ് ജയശങ്കര്‍ പറഞ്ഞു. യൂറോപ് ഇപ്പോഴും റഷ്യയില്‍ നിന്ന് വാതകം വാങ്ങുന്നത് തുടരുന്നുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.

‘റഷ്യയില്‍ നിന്ന് വാതകം വാങ്ങുന്നത് യുദ്ധത്തിനുള്ള സഹായമല്ല. എന്തുകൊണ്ടാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് യൂറോപ്പിലെയും പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും അമേരിക്കയിലെയും രാജ്യങ്ങള്‍, ഇറാനിയന്‍ എണ്ണ വിപണിയില്‍ അനുവദിക്കാത്തത്. എന്തുകൊണ്ട് വെനസ്വേലയുടെ എണ്ണ വിപണിയിലെത്തിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ന്യായമായ സമീപനമല്ല’. വിദേശകാര്യ മന്ത്രി പറഞ്ഞു.

Read Also: പലസ്തീനിയയെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം; 24 മണിക്കൂറിനിടെ മൂന്നാമത്തെയാൾ

‘വിപണിയില്‍ എണ്ണയ്ക്ക് വലിയാ ക്ഷാമമാണുള്ളത്. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് എണ്ണ ഇറക്കുമതി ചെയ്ത് മറ്റൊരു രാജ്യത്തിന് വില്‍ക്കാന്‍ ഭ്രാന്താണ്. യൂറോപ് കരുതുന്നത് യൂറോപ്പിന്റെ പ്രശ്‌നം ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നമാണെന്നാണ്. എന്നാല്‍ ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നവും യൂറോപ്പിന്റേതല്ല’. എസ് ജയശങ്കര്‍ പറഞ്ഞു.

Story Highlights: Europe not see crude oil imports from Russia a political lens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here