‘തൃക്കാക്കരയിൽ എൽഡിഎഫ് ജയിക്കുമെന്ന് പറയാൻ മൂന്ന് കാരണങ്ങളുണ്ട്’ : ജോ ജോസഫ്

തൃക്കാക്കരയിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. നൂറ് തികയ്ക്കാനാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫും പൊന്നാപുരം കോട്ട കാക്കുമെന്ന ആത്മവിശ്വാസത്തിലുമാണ് യുഡിഎഫും. എന്നാൽ തൃക്കാക്കരയിൽ ഇക്കുറി ചെങ്കൊടി തന്നെ പാറുമെന്ന് കാരണങ്ങൾ നിരത്തി ഊട്ടിയുറപ്പിക്കുകയാണ് സ്ഥാനാർത്ഥി ജോ ജോസഫ്. ( jo joseph points 3 reasons for his victory )
‘തൃക്കാക്കരയ്ക്ക് വേണ്ടത് ഒരു ഭരണപക്ഷ എംഎൽഎയെയാണ്. ആറ് വർഷമായി തൃക്കാക്കരയിൽ വികസനങ്ങൾ പലതും നടക്കുന്നില്ല. അതുകൊണ്ട് തന്നെ ഭരണപക്ഷ എംഎൽഎ വേണമെന്നുമുള്ള വികാരം ശക്തമായിരുന്നു. ഓരോ വോട്ടറേയും കൃത്യമായി ഐഡന്റിഫൈ ചെയ്ത് ചിട്ടയായ പ്രവർത്തനം നടത്തിയായിരുന്നു പ്രചാരണം. അതുകൊണ്ട് കണക്കുകൾ കൃത്യമാണ്. നടത്താൻ പോകുന്ന വികസനങ്ങളുടെ രൂപരേഖ ഓഗ്മെന്റഡ് റിയാലിറ്റിയുടെ ഉൾപ്പെടെ സഹായത്തോടെ ജനങ്ങളെ കാണിച്ചുകൊടുത്തു. അതുകൊണ്ട് തന്നെ ജയം എൽഡിഎഫിനായിരിക്കും.’ – ജോ ജോസഫ് പറഞ്ഞു. ട്വന്റി 20 യുടെ വോട്ടുകളും എൽഡിഎഫിന് തന്നെയാണ് ലഭിച്ചതെന്നും ജോ ജോസഫ് വ്യക്തമാക്കി.
തൃക്കാക്കര ഫലം സംബന്ധിച്ച് നെഞ്ചിടിപ്പ് കൂടേണ്ട ആവശ്യമില്ലെന്നും തന്നെ ഏൽപ്പിച്ച ജോലി ആത്മാർത്ഥതയോടെ ചെയ്തിട്ടുണ്ടെന്നും ജോ ജോസഫ് പറഞ്ഞു. താഴെ തട്ട് മുതൽ മേലെ തട്ട് വരെയുള്ളവർ വളരെ ആത്മാർത്ഥതയോടെ കൂട്ടായ ഒരു പ്രവർത്തനമാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് വിജയപ്രതീക്ഷയിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: jo joseph points 3 reasons for his victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here