Advertisement

ന്യൂസീലൻഡിനെതിരെ 141നു പുറത്ത്; ഇംഗ്ലണ്ടിന് 9 റൺസ് ലീഡ്

June 3, 2022
1 minute Read

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 141 നു പുറത്ത്. ആദ്യ ഇന്നിംഗ്സിൽ 132നു പുറത്തായ ഇംഗ്ലണ്ടിനെതിരെ 9 റൺസിൻ്റെ ലീഡാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. 43 റൺസെടുത്ത സാക് ക്രൗളി ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി ടിം സൗത്തി നാലും ട്രെൻ്റ് ബോൾട്ടും മൂന്നും വിക്കറ്റ് വീഴ്ത്തി.

ഗംഭീരമായ തുടക്കമാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. അലക്സ് ലീസും (25) സാക്ക് ക്രൗളിയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 59 റൺസ് പടുത്തുയർത്തി. ഈ സഖ്യം വേർപിരിഞ്ഞതിനു ശേഷം ഇംഗ്ലണ്ടിനു ബാറ്റിംഗ് തകർച്ച നേരിട്ടു. ബാക്കിയുള്ള 9 താരങ്ങളിൽ ജോ റൂട്ട് മാത്രമാണ് ഇരട്ടയക്കം കടന്നത്. റൂട്ട് 11 റൺസെടുത്തു.

ആദ്യ ഇന്നിംഗ്സിൽ ന്യൂസീലൻഡിനായി 42 റൺസെടുത്ത കോളിൻ ഡി ഗ്രാൻഡ്‌ഹോമാണ് ടോപ്പ് സ്കോററായത്. ഒരു റൺസെടുത്തപ്പോൾ വിൽ യങിനെ (1) നഷ്ടമായ ന്യൂസീലൻഡിന് കൃത്യമായ ഇടവേളകളിൽ തിരിച്ചടി നേരിട്ടു. 7 വിക്കറ്റ് നഷ്ടത്തിൽ 45 എന്ന നിലയിൽ തകർന്ന ന്യൂസീലൻഡിനെ ടിം സൗത്തിയും (26), കോളിൻ ഡി ഗ്രാൻഡ്‌ഹോമും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 41 റൺസാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിന് വിൽ യങിനെയും (14) കെയിൻ വില്ല്യംസണെയും (15) നഷ്ടമായിക്കഴിഞ്ഞു.

Story Highlights: newzealand 141 all out england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top