10,000 കടന്ന് ഉമ; യുഡിഎഫ് വമ്പൻ ജയത്തിലേക്ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വമ്പൻ വിജയത്തിലേക്ക്. ഉമ തോമസിൻ്റെ ലീഡ് 10,000 കടന്നു. 11,008 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ കുതിപ്പ്. യുഡിഎഫ് കോട്ട കാത്ത് കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമാ തോമസും യുഡിഎഫും.
എൽഡിഎഫ് ക്യാമ്പിൽ നിരാശയാണ്. നഗര കേന്ദ്രങ്ങലിൽ എൽഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി നേരിട്ടു. പോളിംഗ് കുറഞ്ഞ് ബൂത്തുകളിൽ പോലും ഉമാ തോമസ് തന്നെയാണ് മുന്നിൽ.
അഞ്ചാം റൗണ്ട് എണ്ണിക്കൗണ്ടിരുന്നപ്പോൾ തന്നെ ഉമാ തോമസിന്റെ ലീഡ് 9,700 കടന്നിരുന്നു. വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പൂർത്തിയായപ്പോഴാണ് ഉമാ തോമസിന്റെ ഇത്ര വലിയ മുന്നേറ്റം.
ഭരണത്തിനെതിരായ വികാരമെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്.
Story Highlights: uma thomas lead 10000 udf thrikkakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here