Advertisement

ആദ്യ റൗണ്ടില്‍ പിടിക്ക് ലഭിച്ചതിനേക്കള്‍ ലീഡ് ഉമക്ക്

June 3, 2022
Google News 0 minutes Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോല്‍ പി.ടി.തോമസിന് ലഭിച്ചതിനേക്കാല്‍ ലീഡ് നേടി ഉമ തോമസ്. യുഡിഎഫ് പ്രതീക്ഷിച്ചത് ആദ്യ റൗണ്ടില്‍ 1500 വോട്ടുകളായിരുന്നുവെങ്കില്‍ 2157 ലീഡ് കിട്ടിയെന്നത് യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും ആവേശത്തിലാണ്.

രണ്ടാം റൗണ്ടിലും വലിയ മുന്നേറ്റാണ് യുഡിഎഫ് കാഴ്ചവക്കുന്നത്. ആയിരത്തില്‍ നിന്ന വോട്ടുകള്‍ രണ്ടാം റൗണ്ടിലേക്ക് കടന്നതോടെ ആറായിരത്തില്‍ എത്തി നില്‍ക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ലീഡ് നില അറുനൂറില്‍ നിന്ന് രണ്ടായിരത്തിലേക്കും ഉയര്‍ന്നു. ആദ്യ റൗണ്ടില്‍ പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ലീഡ് ഉമാ തോമസിന് ലഭിച്ചു.

പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ യുഡിഎഫിന്റെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളില്‍ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി. രണ്ട് വോട്ടുകള്‍ എല്‍ഡിഎഫിനും രണ്ട് വോട്ടുകള്‍ ബിജെപിക്കും ലഭിച്ചു.

ഇലക്ട്രോണിക് വോട്ടുകള്‍ എണ്ണുമ്പോഴും തുടക്കം മുതല്‍ തന്നെ ഉമാ തോമസ് ലീഡ് നിലനിര്‍ത്തുകയാണ്. എല്‍ഡിഎഫ് തൊട്ടുപിന്നാലെ നാലായിരത്തോളം വോട്ടുകള്‍ നേടി പോരാട്ടം തുടരുകയാണ്. എല്‍ഡിഎയുടെ വോട്ടുകള്‍ 700 കടന്നിട്ടുണ്ട്.

തൃക്കാക്കരയില്‍ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്‌നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാന്‍ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊന്‍തൂവലായ് മാറുകയും ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here