Advertisement

തൃക്കാക്കര തോൽവി; അന്വേഷണ കമ്മിഷനുമായി ഇ.പി. സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തൽ

June 15, 2023
Google News 2 minutes Read

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തോൽവി അന്വേഷിച്ച സി.പി.ഐ.എം റിപ്പോർട്ടിൽ ഇ.പി ജയരാജന് വിമർശനം. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജയരാജൻ പ്രവർത്തനങ്ങളോട് സഹകരിച്ചില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. എ.കെ ബാലനും ടി.പി രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് അംഗീകരിച്ചത്.

ആദ്യം ഒരു സ്ഥാനാർത്ഥിയുടെ പേരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അത് മാറ്റി മറ്റൊരു സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടിവന്നു. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കി. ഇത്തരം നടപടികൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

വൈദികരുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതും ജില്ലാ-സംസ്ഥാന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Story Highlights: CPI(M) enquiry commission against EP Jayarajan on Thrikkakara Election failure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here