2020-21 വര്‍ഷത്തില്‍ ബിജെപി വരുമാനം ഇടിഞ്ഞത് 80 ശതമാനത്തിലധികം;സംഭാവനകളില്‍ ഇടിവ്

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനത്തിലധികം ഇടിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ ബിജെപി സമര്‍പ്പിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. (BJP’s income fell by almost 80% in 2020-21)
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന 2019ല്‍ നിന്ന് 2020ലേക്കെത്തുമ്പോള്‍ ബിജെപിയുടെ ചെലവുകളും കുറഞ്ഞിട്ടുണ്ട്. 2020-21 കാലത്ത് ബിജെപി നേടിയ വരുമാനം 752.33 കോടി രൂപയാണ്. എന്നാല്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 3623 കോടി വരുമാനം നേടാന്‍ സാധിച്ചിരുന്നു. സംഭാവന 577 കോടിയും ബോണ്ടുകളില്‍ നിന്ന് 22.38 കോടിയുമാണ് ബിജെപിക്ക് വരുമാനം ലഭിച്ചത്. സംഭാവനയില്‍ 2020-21 കാലത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം ഇടിവുണ്ടായി.
2019ല്‍ ഇലക്ട്രല്‍ ബോണ്ടുകളില്‍ നിന്ന് ബിജെപിക്ക് റെക്കോര്‍ഡ് വരുമാനമാണ് ലഭിച്ചത്. 2555 കോടി രൂപ ബോണ്ടുകളില്‍ നിന്ന് മാത്രം പാര്‍ട്ടി നേടി. 2020-21 കാലയളവില്‍ 620 കോടി മാത്രമാണ് ബിജെപി ചെലവാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷമായ 2019ല്‍ 1651 കോടി പാര്‍ട്ടി ചെലവിട്ടു. കഴിഞ്ഞ മാസം 21നാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വെള്ളിയാഴ്ചയാണ് കമ്മിഷന്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
Story Highlights: BJP’s income fell by almost 80% in 2020-21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here