മക്കളെ ആലുവ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി

രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പൊലീസിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. (dead body of father who killed two children found from river)
കൃഷ്ണപ്രിയയ്ക്ക് 16 വയസും ഏകനാഥിന് 13 വയസുമായിരുന്നു. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വൈകീട്ട് അഞ്ച് മണിമുതല്‍ നടപ്പാലത്തില്‍ പിതാവും കുട്ടികളും നില്‍ക്കുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. മക്കളുമൊത്ത് ഉലാത്തിയിരുന്ന പിതാവ് അപ്രതീക്ഷിതമായി ആണ്‍കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങിപ്പോള്‍ പെണ്‍കുട്ടിയേയും പിതാവ് പുഴയിലെറിഞ്ഞ ശേഷം പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.
നാട്ടുകാര്‍ ഉടന് തന്നെ രണ്ട് കുട്ടികളേയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും രണ്ടുപേരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Story Highlights: dead body of father who killed two children found from river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here