Advertisement

തൊണ്ണൂറുകളേക്കാൾ ഭീകരമാണ്‌ കശ്‌മീരിലെ അവസ്ഥ; ദിനംപ്രതി ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് കശ്‌മീരി പണ്ഡിറ്റ്

June 4, 2022
4 minutes Read

തൊണ്ണൂറുകളേക്കാൾ ഭീകരമാണ്‌ കശ്‌മീരിലെ അവസ്ഥ. ദിനംപ്രതി ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് കശ്‌മീരി പണ്ഡിറ്റ് ആകാശ്‌ കൗൾ. ദിനംപ്രതി നില വഷളാകുന്നു‌. താഴ്‌വരയിൽ ഏറ്റവും സുരക്ഷിതമെന്നു കരുതിയ ശ്രീനഗറിൽപ്പോലും ആക്രമണങ്ങളുണ്ടാകുന്നു. നാലുദിവസത്തിനകം പ്രദേശവാസികളല്ലാത്ത മൂന്നുപേരെ ഭീകരർ തിരഞ്ഞുപിടിച്ച്‌ വധിച്ചതോടെ കശ്‌മീരിലെങ്ങും ഭീതി പടർന്നിരിക്കുകയാണ്.(Kashmiri Pandits say the Valley feels like it did back in the 1990s)

Read Also: തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…

‘സർക്കാർ ഞങ്ങളെ ഉടൻ തിരിച്ചയക്കണം. തൊണ്ണൂറുകളേക്കാൾ ഭീകരമാണ്‌ കശ്‌മീരിലെ അവസ്ഥ. ദിനംപ്രതി നില വഷളാകുന്നു‌. താഴ്‌വരയിൽ ഏറ്റവും സുരക്ഷിതമെന്നു കരുതിയ ശ്രീനഗറിൽപ്പോലും ആക്രമണങ്ങളുണ്ടാകുന്നു’ എന്ന് ആകാശ്‌ കൗൾ പറയുന്നു. തിരഞ്ഞുപിടിച്ചുള്ള കൊലപാതകങ്ങൾ തടയാൻ സർക്കാരിനായില്ലെങ്കിൽ തൊണ്ണൂറുകളിലെ പോലെ ഇവിടെ പിടിച്ചുനിന്നവർ പോലും നാടുവിടേണ്ടിവരുമെന്ന്‌ പ്രദേശവാസികൾ പറയുന്നു. ഈ വർഷം കശ്‌മീരിൽ ഇതുവരെ 18 പേരെയാണ്‌ ഭീകരർ തിരഞ്ഞുപിടിച്ച്‌ വധിച്ചത്‌.

2019ൽ കശ്‌മീരിൻ്റെ പ്രത്യേക പദവി സർക്കാർ എടുത്തുകളഞ്ഞതുമുതലാണ് സ്ഥിതി വഷളായി തുടങ്ങിയത്. പാക്‌ പിന്തുണയുള്ള ഭീകരർ ഏതുനിമിഷവും എവിടെയും ആക്രമണം നടത്തുമെന്നതാണ് നിലവിലെ സ്ഥിതി. സുരക്ഷയൊരുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടതോടെ പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ചവർപോലും സമരത്തിലാണ്.

Story Highlights: Kashmiri Pandits say the Valley feels like it did back in the 1990s

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top