വിദ്വേഷ മുദ്രാവാക്യം വിളി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ അറസ്റ്റിൽ

വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്. നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജനമഹാ സമ്മേളനത്തിൽ, പ്രായപൂർത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലാണ് പൊലീസ് നടപടി.(pfi state leader arrested in alappuzha)
Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…
വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് നാസറിന്റെ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിച്ചത്. ഇതോടെ കേസിൽ 29 പേരാണ് അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ, സംഘാടകർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ്, സംസ്ഥാന സമിതി അടക്കമുള്ളർക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: pfi state leader arrested in alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here