Advertisement

പ്രധാനമന്ത്രിയെ രാഷ്ട്രപതി സ്വീകരിച്ചത് ‘പ്രോട്ടോക്കോൾ ലംഘിച്ച്’; ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോദി

June 4, 2022
Google News 2 minutes Read

രാഷ്ട്രപതിയുടെ ജന്മനാടായ കാണ്‍പൂരിലെ പരൗഖ് ഗ്രാമത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാം നാഥ് കോവിന്ദ് സ്വീകരിച്ചത് ‘പ്രോട്ടോക്കോൾ ലംഘിച്ച് ‘. രാഷ്ട്രപതി ആചാര്യമര്യാദകൾ ലംഘിച്ച് ഹെലിപാഡില്‍ തന്നെ സ്വീകരിച്ചത് അത്ഭുതപ്പെടുത്തിയെന്ന് മോദി പ്രതികരിച്ചു. ഒരു അതിഥിയെ സ്വാഗതം ചെയ്യുകയെന്ന തന്റെ സംസ്‌കാരമാണ് താന്‍ പിന്തുടരുന്നതെന്ന് രാഷ്ട്രപതി പ്രതികരിച്ചു. അദ്ദേഹത്തിന്റെ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

കാണ്‍പൂരിലെ പരൗഖ് ഗ്രാമത്തിലെ പത്രി മാതാ മന്ദിറിലേക്കുള്ള യാത്രയിലാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുഗമിച്ചത്. അതിനുശേഷം അവര്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനും മിലന്‍ കേന്ദ്രവും സന്ദര്‍ശിച്ചു. രാഷ്ട്രപതിയുടെ പൂര്‍വ്വിക ഭവനമാണ് ഈ കേന്ദ്രം. രാഷ്ട്രപതിയുടെ പൂര്‍വ്വിക ഭവനം പൊതു ഉപയോഗത്തിനായി സംഭാവന ചെയ്യുകയും തുടര്‍ന്ന് ഒരു സാമൂഹികകേന്ദ്രമായി (മിലന്‍ കേന്ദ്രം) പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Read Also: ‘ഞാന്‍ ഉപരാഷ്ട്രപതിയാകാതെ പോയത് ഉമ്മന്‍ ചാണ്ടി കാരണം’; വെളിപ്പെടുത്തലുമായി പി ജെ കുര്യന്‍

പരൗഖ് ഗ്രാമത്തില്‍ നടന്ന പൊതു ചടങ്ങില്‍ ഇരുവരും പങ്കെടുത്തു. പ്രഥമവനിത സവിത കോവിന്ദ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രപതിയുടെ ബാല്യകാലത്തിന് സാക്ഷ്യംവഹിച്ച ഗ്രാമം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, യു.പി മുഖ്യമന്ത്രി എന്നിവർ ഗ്രാമങ്ങളില്‍ നിന്നോ ചെറുപട്ടണങ്ങളില്‍ നിന്നോ ഉയര്‍ന്നുവന്നവരാണെന്ന് പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ നടത്തിയ പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി. ഇന്ത്യയില്‍, ഒരു ഗ്രാമത്തില്‍ ജനിച്ച ഏറ്റവും പാവപ്പെട്ടവ ആള്‍ക്കുപോലും രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളില്‍ എത്താം. കുടുംബവാഴ്ച രാഷ്ട്രീയത്തിനെതിരായ സന്ദേശമാണിത്. രാഷ്ട്രീയത്തില്‍ മാത്രമല്ല, എല്ലാ മേഖലകളിലും കഴിവുള്ളവരെ തടയുന്നത് കുടുംബവാഴ്ചാ രാഷ്ട്രീയമാണെന്ന് മോദി കുറ്റപ്പെടുത്തി.

Story Highlights: Prime Minister was received by the President ‘in violation of protocol’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here