ആലപ്പുഴയിൽ മാരകായുധങ്ങളും സ്ഫോടകവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ; മയക്കുമരുന്നും കണ്ടെടുത്തു

ആലപ്പുഴയിൽ മാരകായുധങ്ങളും സ്ഫോടകവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലീസിനെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു.(weapons and explosives hidden in a house in alappuzha)
Read Also: തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…
ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. രാത്രിയോടെയായിരുന്നു സംഭവം. ആയുധങ്ങൾ സൂക്ഷിച്ചിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. വടിവാൾ ഉൾപ്പെടെയുളള മാരകായുധങ്ങൾ, എംഡിഎംഎ, കഞ്ചാവ്, സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. ക്രിമിനൽ പശ്ചാത്തലമുള്ള സംഘമാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.
Story Highlights: weapons and explosives hidden in a house in alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here