ബ്രസീലിന് ജയിക്കാൻ നെയ്മർ മാജിക്ക് വേണമെന്നില്ല: ടിറ്റെ

ബ്രസീലിന് ജയിക്കാൻ നെയ്മർ മാജിക്ക് വേണമെന്നില്ലെന്ന് പരിശീലകൻ ടിറ്റെ. മികച്ച നിരവധി താരങ്ങൾ തങ്ങൾക്കുണ്ട്. ഒളിമ്പിക്സ് സ്വർണം നേടിയ താരങ്ങളും മത്സരപരിചയമുള്ള താരങ്ങളും ടീമിലുണ്ടെന്ന് ടിറ്റെ പറഞ്ഞു. സൗഹൃദ മത്സരത്തിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു ടിറ്റെ. മത്സരത്തിൽ രണ്ട് തവണ സ്കോർ ചെയ്ത നെയ്മർ ദേശീയ ടീമിനായി 73 ഗോളുകൾ പൂർത്തിയാക്കി. 77 ഗോളുകൾ നേടിയ ഇതിഹാസ താരം പെലെയാണ് ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ സ്കോർ ചെയ്തത്.
“ഏറെക്കാലമായി ഞാൻ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നു. ഇക്കാലത്തിനിടയിൽ ഞാൻ ഒരുപാട് പിഴവുകൾ വരുത്തുകയും ചില നല്ല തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു പുതിയ തലമുറ ഞങ്ങൾക്കായി വരുന്നുണ്ട്. ഒരുപാട് കളിക്കാരെ പരീക്ഷിച്ചു. ഒരു താരത്തെ മാത്രം ആശ്രയിക്കുന്നവരല്ല ഞങ്ങൾ. മത്സരപരിചയമുള്ള താരങ്ങളും ഒളിമ്പിക്സ് സ്വർണ മെഡൽ നേടിയ താരങ്ങളുമൊക്കെ ഒരുമിച്ച് കളിക്കുന്നു. വേഗതയും സർഗാത്മകതയുമുള്ള നിരവധി താരങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്.”- ടിറ്റെ പറഞ്ഞു.
Story Highlights: Brazil Neymar Magic Tite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here