സൗദിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റസ്റ്റോറന്റ് തകർന്നു

റിയാദിലെ അൽ-സഅദയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റസ്റ്റോറന്റ് തകർന്നു. ഉഗ്ര സ്‌ഫോടനത്തില്‍ റെസ്റ്റോറന്റ് പൂര്‍ണമായും തകർന്നുവീണു. അപകടത്തിൽ ആര്‍ക്കും പരുക്കില്ല. സ്ഫോടനത്തെ തുടർന്ന് ഉണ്ടായ തീപിടുത്തം സൗദി സിവിൽ ഡിഫൻസ് അണച്ചു.
രാത്രി അടച്ചിട്ട സമയത്താണ് റെസ്റ്റോറന്റില്‍ അഗ്നിബാധയും സ്‌ഫോടനവുമുണ്ടായത്. ഇതാണ് ആളപായം ഒഴിവാക്കിയത്. എന്നാൽ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതേസമയം ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഡയറക്ടറേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മോശമായ ഇലക്ട്രിക്കൽ കണക്ഷനുകൾ, ഗേജുകളുടെ അമിതമായ ലോഡിംഗ്, ഓട്ടോമാറ്റിക് സർക്യൂട്ട് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിലെ പരാജയം തുടങ്ങിയവ അപകടങ്ങൾക്ക് കാരണമാകുമെന്ന് സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.
Story Highlights: Gas cylinder explosion destroys restaurant in Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here