Advertisement

500 രൂപ കൊടുത്താൽ 1000 തിരികെ നൽകും!; നോട്ടിരട്ടിപ്പ് തട്ടിപ്പിൽ പ്രതികളെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

June 5, 2022
Google News 2 minutes Read
roopa

കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ടൂറിസ്‌റ്റ് ഹോം കേന്ദ്രീകരിച്ച് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ട് പേരെ പൊലീസ് കുടുക്കിയത് തന്ത്രപരമായി. എടക്കാട് പള്ളയിൽ വീട്ടിൽ കെ.എസ് ബഷീർ, പുതിയങ്ങാടിയിലെ സിവായി വീട്ടിൽ റാഫി എന്നിവരാണ് പൊലീസിന്റെ വലയിലായത്.

പ്രതികളെ പിടികൂടാനായി ഇടപാടുകാരനെന്ന രീതിയിൽ വേഷം മാറിയാണ് പൊലീസ് സ്ഥലത്തെത്തിയത്. നൽകുന്ന പണത്തിന്റെ ഇരട്ടിത്തുക തിരികെ നൽകുന്ന സംഘം ലോഡ്‌ജിലെത്തിയിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ച കട്ടിയുള്ള കടലാസുകളും മറ്റ് ഉപകരണങ്ങളും ലോഡ്‌ജിൽ പൊലീസ് പിടിച്ചെടുത്തു.

Read Also: 17കാരിയെ ആഢംബര കാറിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്‌തു; രാഷ്ട്രീയ നേതാക്കളുടെ മക്കളും പ്രതികളാണെന്ന് ആരോപണം

കൺട്രോൾ റൂം എസ്ഐ അബൂബക്കർ കല്ലായിയാണ് 500 രൂപയുമായി പ്രതികളെ സമീപിച്ചത്. എസ്ഐ നൽകിയ നോട്ടും അതേ വലിപ്പത്തിലുള്ള പേപ്പറും പ്ലാസ്‌റ്റിക് ഷീറ്റും ഒരുമിച്ച് അവരുടെ കൈവശമുണ്ടായിരുന്ന ലായനിയിൽ മുക്കിയെടുത്തു. എസ് ഐ നൽകിയ 500 രൂപയ്‌ക്കൊപ്പം മറ്റൊരു 500 രൂപയുടെ ഫ്രഷ് നോട്ട് കൂടി എസ്ഐക്ക് തിരികെ നൽകി.

രണ്ട് നോട്ടുകളുടെയും സീരിയൽ നമ്പറുകൾ വ്യത്യസ്തമാണെന്ന് മനസിലായതോടെ 10,000 രൂപ ഇരട്ടിപ്പിച്ച് നൽകാമോ എന്നായി എസ് ഐയുടെ ആവശ്യം. പ്രതികൾ സമ്മതിക്കുകയും ചെയ്തു. പണം എത്തിക്കാമെന്ന് പറഞ്ഞ് എസ് ഐ പുറത്തിറങ്ങി. തുടർന്ന് തിരികെയെത്തിയാണ് ഇരുവരെയും കൈയ്യോടെ പൊക്കിയത്.

Story Highlights: If you pay Rs.500, you will get back Rs.1000 !; Defendants arrested for money doubling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here