28 ഏക്കർ പാറക്കൂട്ടത്തിൽ നട്ടുണ്ടാക്കിയ നിബിഡവനം; ഇത് ഫോറസ്റ്റ് കരീമിന്റെ കഠിനാധ്വാനം

ഇരുപത്തിയെട്ട് ഏക്കർ പാറക്കൂട്ടത്തിൽ നട്ടുണ്ടാക്കിയ നിബിഡ വനം, കേൾക്കുമ്പോൾ അതിശയമായി തോന്നുമെങ്കിലും കാസർഗോഡ് പരപ്പയിൽ ഇങ്ങനെയൊരു കാടുണ്ട്. പരപ്പ സ്വദേശി ഫോറസ്റ്റ് കരീമിൻറെ സ്വന്തം സ്നേഹവനമാണിത്.
ദുബായിൽ ട്രാവൽ ഏജൻറായിരുന്ന കരീം 1977ൽ ജോലി മതിയാക്കി നാട്ടിലെത്തിയതാണ്. കയ്യിലുണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ അഞ്ച് ഏക്കർ തരിശുഭൂമിയിൽ മരങ്ങൾ നട്ടു തുടങ്ങിയപ്പോൾ നാട്ടുകാർ പറഞ്ഞു അയാൾക്ക് ഭ്രാന്താണെന്ന്. എന്നാലിതാ അയാളുടെ ഭ്രാന്ത് ഇരുപത്തിയെട്ട് ഏക്കറിലെ നിബിഡ വനമാണിപ്പോൾ.
വെള്ളമില്ലാതെ വരണ്ടുകിടന്നിരുന്ന നാടിൻറെ ജലാശയങ്ങൾ ജലത്താൽ സമ്പുഷ്ടമായത് ഈ കാടിന്റെ സഹായത്താലാണ്. ഫോറസ്റ്റ് കരീമിന് മരങ്ങളോടും കാടിനോടുള്ള അഭിനിവേശം നമ്മളെയെല്ലാം അതിശയിപ്പിക്കും.
Story Highlights: karims Dense forest in Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here