‘പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണം’; മമ്മൂട്ടി

പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന് നടന്‍ മമ്മൂട്ടി. സംസ്ഥാന കൃഷി വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണ പരിപാടി ‘ഞങ്ങളും കൃഷിയിലേക്ക്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(mammotty ingurated environment day for argiculuture department)
‘പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണം.പരിസ്ഥിതി ദിനത്തില്‍ നടക്കുന്ന തൈ നടല്‍ പരിപാടികള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നും മടുന്ന തൈകളെ സംരക്ഷിച്ച് വളര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും’- മമ്മൂട്ടി പറഞ്ഞു.
Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വൃക്ഷത്തൈ നട്ടു. കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷ സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
കാലാവസ്ഥാ വ്യതിയാനം ലോകത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ കേരളവും അനുഭവിച്ചു. മാലിന്യ നിർമ്മാർജ്ജനത്തിന് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: mammotty ingurated environment day for argiculuture department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here