Advertisement

‘വകുപ്പിൽ അലസരായ ഉദ്യോഗസ്ഥരുണ്ട്’, അവർക്കുള്ള മറുപടിയാണ് കൂട്ട സസ്പെൻഷൻ; പി എ മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട്

June 5, 2022
Google News 2 minutes Read

തൃപ്പുണിത്തുറയിലെ ബൈക്ക് അപകടത്തിൽ സസ്പെൻഷൻ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട്. വിശദമായ അനേഷണം നടത്തുമെന്ന് മന്ത്രി പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് കണ്ടെത്തി. വകുപ്പിൽ അലസരായ ഉദ്യോഗസ്ഥരുണ്ട്, അവർക്കുള്ള മറുപടിയാണ് ഈ കൂട്ട നടപടിയെന്ന് പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.(pamuhammed riyaz on thripunithura bridge accident)

കരാറുകാരുടെ ഭാഗത്ത്‌ അശ്രദ്ധ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ തിരുത്തണം. അത് ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് എതിരെ തലോടൽ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി. ദൈനംദിന പരിശോധനയിൽ വീഴ്ച പറ്റി.മേലിൽ ആരും ഇത് ആവർത്തിക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…

തൃപ്പുണിത്തുറയിലെ പാലം അപകടത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവർക്കാണ് സസ്‌പെൻഷൻ.

തൃപ്പുണിത്തുറയിലെ പാലം അപകടത്തിൽ കരാറുകാർക്കെതിരെ കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിർമ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകട സൂചന ബോർഡുകൾ ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

Story Highlights: pamuhammed riyaz on thripunithura bridge accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here