Advertisement

ഹരിത വാതകത്തിന്റെ പ്രചരണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം : പ്രധാനമന്ത്രി

June 5, 2022
Google News 1 minute Read
pm on environment day

ഹരിത വാതകത്തിന്റെ പ്രചരണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം ആണെന്ന് പരിസ്ഥിതി ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. 2070 ഓടെ രാജ്യം നെറ്റ്‌സീറോ എമിഷൻ കൈവരിക്കും എന്നും അദ്ധേഹം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30നകം നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി .

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായ് ഡൽഹി വിഖ്യാൻ ഭവനിൽ നടന്ന ചടങ്ങിനെ അഭിസംബോദന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പൻച തത്വങ്ങളിൽ ഒന്നാണ് ഭൂമി, അതിനെ അവഗണിക്കുന്ന ഒരു വികസനവും പുരോഗമനാത്മകമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാർബൺ എമിഷന്റെ ആഘാതം നികത്തുന്നരീതിയിൽ അന്തരീക്ഷത്തിൽ നിന്ന് ഹരിതഗൃഹവാതകങ്ങളുടെ ആഗിരണമോ നീക്കം ചെയ്യലോസാധ്യമാക്കും. ഇങ്ങനെ 2070ഓടെ നെറ്റ്‌സീറോ എമിഷൻ കൈവരിക്കും.

പരിസ്ഥിതി സമ്രക്ഷണ നടപടികളുടെ ഭാഗമായ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30നകം നടപ്പാക്കാൻ സമ്പൂർണ്ണമാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചാണ് ഇത്തരത്തിലൊരു മാർഗ്ഗനിർദ്ദേശം.

Read Also: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്തെ നാലായിരത്തിഎഴുന്നൂറ്റിനാല് നഗര തദ്ദേശ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും നഗര മേഖലകളിൽ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കണം. മിന്നൽ പരിശോധനകൾ നടത്തിയും, പിഴ ചുമത്തിയും നടപടികൾ കർശനമാക്കണമെന്നും കേന്ദ്രം നൽകിയ മാർഗ നിർദേശങ്ങളിൽ പറയുന്നു.

Story Highlights: pm on environment day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here