Advertisement

അവതാരകയ്ക്ക് മുന്നിൽ പതറുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾക്ക് പിന്നിലെ വാസ്തവമെന്ത്? [ 24 Fact Check]

June 5, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു സംവാദ പരിപാടിക്കിടെ അവതാരയുടെ ചോദ്യങ്ങൾക്ക് പതറുന്ന രാഹുൽ ഗാന്ധി എന്ന തലക്കെട്ടിൽ ഒരു ദൃശ്യം സമൂഹ മാധ്യമധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് സത്യാവസ്ഥ പരിശോധിക്കാം.

കോൺഗ്രസ് നേതാവും എം പിയുമായ രാഹുൽ ഗാന്ധി ഒരു സംവാദ പരിപാടിക്കിടെ അവതാരകയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്നു എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത് . എന്നാൽ സത്യം എന്തെന്നറിയാൻ നടത്തിയ പരിശോധനയിൽ അര മണിക്കൂറിലധികം ദൈർഘ്യമുള്ള അഭിമുഖത്തിന്റെ ഏതാനും മിനിറ്റുകൾ മാത്രം അടർത്തിയെടുത്താണ് തെറ്റായ തലക്കെട്ടോടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. അവതാരകയുടെ ചോദ്യത്തിനോട് രാഹുൽ ഗാന്ധി പ്രതികരിക്കാൻ സമയമെടുക്കുന്നുണ്ടെങ്കിലും അദ്ദേഹം വ്യക്തമായ ഉത്തരം നൽകുന്നുണ്ട്

അവതാരകയുടെ അവസാന ചോദ്യത്തിന്റെ പൂർണരൂപമിതാണ്: ‘ഇനിയുള്ള ചോദ്യം ഭാഗികമായി വ്യക്തിപരമാണ്. സ്വതന്ത്ര ഇന്ത്യയുടെ ഒരു മധ്യകാലത്താണ് നമ്മുടെ തലമുറ തുടങ്ങുന്നത്. എഴുപതുകളിലാണ് നമ്മുടെ തലമുറ ജനിക്കുന്നത്. ഒരുപാട് അക്രമങ്ങളും അഹിംസയും നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു നമ്മുടെ കുട്ടികാലം. പഞ്ചാബ്, നോർത്ത് ഈസ്റ്റ്, കശ്മീർ എന്നിവിടങ്ങളിലെല്ലാം കലാപങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. അതിനോടൊപ്പം ബാബ്റി മസ്ജിദ് പ്രശ്‌നത്തോടെ ഹിന്ദു-മുസ്ലിം സ്പർദ്ധയും ജാതിപ്രശ്‌നങ്ങളും വർധിച്ചു. അതുകൊണ്ട് തന്നെ ജാഗ്രതയോടെ ജീവിക്കേണ്ടി വന്ന ഒരു തലമുറയാണ് നമ്മുടേത്. അത് വ്യക്തിപരമായി ബാധിച്ച ഒരാളുമാണ് താങ്കൾ. ഈ വാരാന്ത്യത്തിലായിരുന്നു താങ്കളുടെ പിതാവിന്റെ ചരമവാർഷികം. അതുകൊണ്ട് എന്റെ ചോദ്യവും ഗാന്ധിസം അടിസ്ഥാനപ്പെടുത്തിയുളളതാണ്. വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിൽ, ഇന്ത്യൻ സമൂഹത്തിൽ ഹിംസയും അഹിംസയും സഹവസിക്കുന്നതിനോട് താങ്കൾ പ്രതികരിക്കുന്നത് എങ്ങനെയാണ്?’

Read Also: ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള ടോൾ ഫ്രീ നമ്പർ ഇതല്ല [ 24 Fact Check]

ഇതിനു രാഹുൽ ഗാന്ധി നൽകിയ ഉത്തരമിതായിരുന്നു: ‘എന്റെ മനസ്സിൽ ആദ്യം വരുന്ന വാക്ക് ‘മാപ്പുനൽകുക’ (forgiveness) എന്നതാണ്. കലുഷിതമായ സാഹചര്യങ്ങൾ നമ്മളെ ബലവാന്മാരാകും. എന്നാൽ ഹിംസയെ ഒരിക്കലും ന്യായികരിക്കാൻ കഴിയില്ല. വ്യക്തിപരമായ നിലയിൽ, പിതാവിന്റെ മരണത്തിനു ശേഷമുള്ള സാഹചര്യങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവമായിരുന്നു. എന്റെ പിതാവിനെ വധിച്ച വ്യക്തി അല്ലെങ്കിൽ ആ ശക്തി (force) ജീവിതത്തിലെ ഏറ്റവും വലിയ വേദനയാണ് എന്നിക്കു നൽകിയത്. ഒരു മകൻ എന്ന നിലയിൽ എനിക്കെന്റെ അച്ഛനെ നഷ്ടപ്പെട്ടു. പക്ഷെ, ജീവിതത്തിൽ മറ്റൊരു രീതിയിലും അറിയാൻ കഴിയാത്ത പല കാര്യങ്ങളും അതിനു ശേഷമുണ്ടായ സാഹചര്യങ്ങൾ എന്നെ പഠിപ്പിച്ചു എന്നുള്ളതും സത്യമാണ്. ജീവിതത്തിൽ പുതിയ അനുഭവങ്ങളാണ് നിങ്ങൾ തേടുന്നതെങ്കിൽ, ഒരാൾക്കും നിങ്ങളെ തോൽപിക്കാൻ സാധിക്കില്ല. മോദി എന്നെ ആക്രമിക്കുമ്പോൾ എനിക്ക് വേണമെങ്കിൽ അതിൽ വിഷമിച്ചു മാറി നിൽക്കാം, മറിച്ച് അതിൽനിന്ന് കൂടുതൽ കാര്യങ്ങൾ ഉൾകൊള്ളുകയാണെങ്കിൽ അതെനിക്ക് ഗുണം ചെയ്‌തേക്കാം.’

Story Highlights: Rahul Gandhi, Cambridge Visit, Fluttering, Presenter, Fact Check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement