കൊവിഡ് നാലാം തരംഗമുണ്ടാകില്ല; സാധ്യത തള്ളി ഡോ.എന്‍.കെ അറോറ

കൊവിഡ് നാലാംതരംഗ സാധ്യത തള്ളി കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.എന്‍ കെ അറോറ. പുതിയ കൊവിഡ് വകഭേദം വരുമ്പോഴാണ് നാലാംതരംഗം എന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡിന് അതിര്‍ത്തികളില്ല. ലോകത്ത് എവിടെ പുതിയ വകഭേദം വന്നാലും ജാഗ്രത അനിവാര്യമെന്നും ഡോ.എന്‍.കെ അറോറ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെങ്കിലും അതീവ ജാഗ്രത വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദേശം.
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കുതിച്ചുയരുകയാണ്. കേരളത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. തിരുവനന്തപുരത്തും കോട്ടയത്തും രോഗവ്യാപന തോത് ഉയരുകയാണ്.
Read Also: കേരളത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകൾ കൂടും; ഡോ.എൻ കെ അറോറ ട്വന്റിഫോറിനോട്
കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും ശക്തമായ ഇടപെടല്‍ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകളും പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം 13,558 പരിശോധനകള്‍ നടത്തിയതില്‍ 1,544 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാകട്ടെ 11.39 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ആയിരത്തിലേറെ പേര്‍ക്ക് സംസ്ഥാനത്ത് രോഗം കണ്ടെത്തുന്നത്.
എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്. നിലവില്‍ 7972 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. അതേസമയം നാല് ദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 43 പേരാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കൊാവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
Story Highlights: there is no posibility of fourth wave covid says nk arora
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here